പുതുക്കാട്: ആമ്പല്ലൂർ വെള്ളാനിക്കോട് റോഡിൽ ആമ്പല്ലൂർ കണ്ടുകാവ് ക്ഷേത്രത്തിനടുത്ത് പാലം പുനർനിർമ്മിക്കുന്നതിനാൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മരോട്ടിച്ചാൽ കള്ളായി എന്നീ ഭാഗങ്ങളിൽ നിന്നും ആമ്പല്ലൂരിലേക്ക് വരുന്ന വാഹനങ്ങൾ മാവിൻ ചുവടിൽ നിന്നും മണ്ണംപേട്ട വഴി ആമ്പല്ലൂരിലേക്ക് പോകേണ്ടതാണ്. കൂടാതെ മണലി റോഡ് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കാം. ആമ്പല്ലൂരിൽ നിന്നും കള്ളായി, മരോട്ടിച്ചാൽ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ വെണോർ വഴിയോ, മണ്ണംപേട്ട വൈദ്യശാല വഴി മാവിൻ ചുവട് വഴിയോ പോകണമെന്ന് ദേശീയപാത അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.