kuttappan
കുട്ടപ്പൻ

മാള: ഒരിഞ്ചു ഭൂമി പോലുമില്ലാതെ ദുരിതങ്ങളോട് മല്ലടിച്ച കുട്ടപ്പൻ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. പൊയ്യ പഞ്ചായത്തിലെ പുളിപ്പറമ്പ് സ്വദേശിയായ കുറവൻപറമ്പിൽ കുട്ടപ്പന്റെയും ഭാര്യ ശാന്തയുടെയും ദുരിതാവസ്ഥ കഴിഞ്ഞ 26നാണ് കേരളകൗമുദി പ്രസിദ്ധീകരിച്ചത്. തളർന്നു കിടക്കുന്ന ഇരുവരുടെയും ദയനീയാവസ്ഥ വാർത്തയായതോടെ സംരക്ഷണ നടപടികളായിരുന്നു. ശാന്തയെ അസീസി ഭവനിലേക്ക് മാറ്റുകയും കുട്ടപ്പനെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ മാള ലിങ്ക് സെന്റർ സംരക്ഷണ പരിചരണം നൽകുകയും ചെയ്തിരുന്നു. അതിനിടയിൽ ഇന്നലെ കുട്ടപ്പൻ മരണമടഞ്ഞു. സ്വന്തമായി ഒരിഞ്ചു ഭൂമിക്ക് പോലും അവകാശമില്ലാത്ത കുട്ടപ്പന്റെ മൃതദേഹം ഇന്ന് കൊടുങ്ങല്ലൂർ നഗരസഭയുടെ വാതകശ്മശാനത്തിൽ സംസ്കരിക്കും. അതിന് ആവശ്യമായ ചെലവുകൾ വഹിക്കാനും നാട്ടുകാർ സഹകരിച്ചിരുന്നു. 78 കാരനായ കുട്ടപ്പൻ രണ്ട് വർഷമായും ശാന്ത അഞ്ച് വർഷമായും കിടപ്പിലായിരുന്നു.