കൊടുങ്ങല്ലൂർ: ബീഫ് വിവാദത്തെ തുടർന്ന് കൊടുങ്ങല്ലൂരിൽ ബീഫ് ഫെസ്റ്റ് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ എട്ട് കോൺഗ്രസ് നേതാക്കളെ കൊടുങ്ങല്ലൂർ കോടതി ശിക്ഷിച്ചു. എഴുന്നൂറ് രൂപ പിഴയും, കോടതി പിരിയും വരെ തടവും ആണ് ശിക്ഷ. 2017 ജൂലായ് 17നായിരുന്നു കേസിനാസ്പദമായ സംഭവം.

ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കാൻ ഒത്തു ചേർന്ന ഇവർക്കെതിരെ അനുമതിയില്ലാതെ സംഘം ചേർന്നു എന്നാരോപിച്ചായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇത് പ്രകാരം അന്നത്തെ ബീഫ് ഫെസ്റ്റിന് നേതൃത്വം നൽകിയ ഡി.സി.സി മെമ്പർ വേണു വെണ്ണറ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാഫ് കുര്യാപ്പിള്ളി, മറ്റു നേതാക്കളായ ടി.എസ് സുദർശൻ, കെ.പി. സുനിൽ കുമാർ, പ്രദീപ്, നൗഷാദ്, റുവിൻ വിശ്വം, പ്രസീൺ എന്നിവരെയാണ് കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് എൽദോ മാത്യു ശിക്ഷിച്ചത്.