തൃശൂർ : റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തിയ ഗീത ഗോപി എം.എൽ.എ ഇരുന്നിടത്ത് ചാണകവെള്ളം ഒഴിച്ച സംഭവത്തിൽ എം.എൽ.എ മൊഴി നൽകി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്ക് മുന്നിലാണ് മൊഴി നൽകിയത്. തന്നെ ജാതീയമായി അധിക്ഷേപിച്ചെന്ന് എം.എൽ.എ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ചാണക വെള്ളം തളിക്കുന്നതിന് നേതൃത്വം നൽകിയ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന നിലപാടിൽ എം.എൽ.എ ഉറച്ച് നിൽക്കുകയാണ്.