കൊടുങ്ങല്ലൂർ: നഗരസഭയിലെ മുപ്പത്തി ഏഴാം വാർഡിന്റെ തനത് കർമ്മ പദ്ധതികളുമായി സംഘടിപ്പിക്കുന്ന സ്മിതം 2019ന്റെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ ഇന്ന് നിർവഹിക്കും. രാവിലെ 10.30 ന് ശ്രീനാരായണ സമാജം ഹാളിൽ വാർഡ് കൗൺസിലർ സി.ഒ ലക്ഷ്മീ നാരായണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, മുൻ ജില്ലാ വൈസ് പ്രസിഡന്റ് എ.ആർ. ശ്രീകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.ജി. പ്രശാന്ത് ലാൽ, നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണിക്കൃഷ്ണൻ എന്നിവർ യഥാക്രമം വനിതകൾക്കായി ഡ്രൈവിംഗ് പരിശീലനോദ്ഘാടനം, വിദ്യാഭ്യാസ അവാർഡ് വിതരണം, അദ്ധ്യാപകരെ ആദരിക്കൽ, സ്വച്ഛഗൃഹങ്ങൾക്കുള്ള അനുമോദനം എന്നിവ നിർവഹിക്കും. കലാമണ്ഡലം ധനുഷ സന്യാൽ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ശ്രീനാരായണ സമാജം പ്രസിഡന്റ് എൻ.വൈ അരുൺ, മാനവ സേവാ കേന്ദ്രം സെക്രട്ടറി ഒ.പി സുരേഷ്, സമീപ വാർഡുകളിലെ കൗൺസിലർമാരായ ടി.എസ് സജീവൻ, സ്മിതാ ആനന്ദൻ തുടങ്ങിയവർ സംസാരിക്കും....