കൊടുങ്ങല്ലൂർ: സി.പി.ഐ മേഖലാ ലീഡേഴ്സ് ക്യാമ്പ് ഇന്നും നാളെയുമായി കൊടുങ്ങല്ലൂരിൽ നടക്കും. ചാലക്കുടി, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കയ്പ്പമംഗലം മണ്ഡലങ്ങളിലെ ബ്രാഞ്ച് സെക്രട്ടറിമാർ, ലോക്കൽ സെക്രട്ടറിമാർ, മണ്ഡലം നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന ക്യാമ്പ് പണിക്കേഴ്സ് ഹാളിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്യും. മുൻ എം.പി സി.എൻ. ജയദേവൻ, രാജാജി മാത്യു തോമസ്, പി. ബാലചന്ദ്രൻ, കെ.ജി. ശിവാനന്ദൻ, കെ.എസ് ജയ തുടങ്ങിയവർ ക്ലാസുകൾ നയിക്കും...