ചാലക്കുടി: മേലൂർ സർവീസ് സഹകരണ ബാങ്കിന്റ ആഭിമുഖ്യത്തിൽ ഹരിതം സഹകരണം 2019 സംഘടിപ്പിച്ചു. ബാങ്ക് ഹാളിൽ ബി.ഡി. ദേവസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.ജി. സതീഷ് കുമാർ അദ്ധ്യക്ഷനായി. ഗ്രോബാഗ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു മുഖ്യാതിഥിയായി. മണ്ണുത്തി കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടി. ജിഗ്ഗിൻ സംയോജിത കൃഷിരീതിയെക്കുറിച്ചുള്ള സെമിനാറിന് നേതൃത്വം നൽകി. സഹകരണ അസി. രജിസ്ട്രാർ, സി. സുരേഷ്, സഹകരണ അസി. ഡയറക്ടർ, കെ.ഒ. ഡേവീസ്, പഞ്ചായത്ത് അംഗം എം.ടി. ഡേവീസ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി.ഒ. ജോൺസൻ, ഇ.കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.