വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ പാലിയേറ്റീവ് കെയർ രോഗികൾക്കായി കീമോ തെറാപ്പി യൂണിറ്റ് ആരംഭിക്കുന്നു. ഈ മാസം പത്തിന് രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ആശുപത്രിയിൽ വൈകിട്ട് അത്യാഹിത വിഭാഗത്തിൽ അനുഭവപ്പെടുന്ന രോഗികളുടെ തിരക്ക് കണക്കിലെടുത്ത് നിലവിലെ ഒരു ഡ്യൂട്ടി ഡോക്ടർക്കു പുറമെ ജില്ലാ പഞ്ചായത്ത് ഫണ്ട് പ്രയോജനപ്പെടുത്തി ഒരു ഡോക്ടറെ താത്കാലികമായി നിയമിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കാൻ ആശുപത്രി ഭരണ സമിതി (എച്ച്.എം.സി) യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, ഡി.എം.ഒ: ഡോ. കെ.ജെ. റീന, ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു തോമസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.ടി. പ്രേംകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, എം.പിയുടെ പ്രതിനിധി എ.എസ്. ഹംസ, എം.എൽ.എയുടെ പ്രതിനിധി ശശികുമാർ കൊടയ്ക്കാടത്ത്, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ എൻ.കെ പ്രമോദ്കുമാർ, എം.ആർ. സോമനാരായണൻ എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ
ജില്ലാ ആശുപത്രി ആംബുലൻസിന്റെ വാടക കിലോമീറ്ററിന് 15 രൂപയായി നിശ്ചയിച്ചു
ആശുപത്രിയുടെ മുൻപിൽ കോമ്പൗണ്ട് വാൾ നിർമിക്കാൻ 20 ലക്ഷത്തിന് കരാർ ക്ഷണിക്കും
വാർഡുകളിലെ ഉപയോഗശൂന്യമായ ക്ലോസറ്റുകൾ മാറ്റി പുതിയവ സ്ഥാപിക്കും