തൃശൂർ: മനുഷ്യ മനസിനെ ശുദ്ധമാകാൻ സഹായിക്കുന്ന ഉപാധിയാണ് കലയെന്നും സർഗശേഷി പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നതിലൂടെ മനുഷ്യൻ ഉദാത്തനാകുമെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. എൻജിനിയറിംഗ് കോളേജിൽ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജില്ലാതല കലാകായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം എം.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ എ. പ്രസാദ്, ലോട്ടറി തൊഴിലാളികളുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സന്തോഷ് സെൻ, കെ.കെ ഗോപി, പി.ആർ ഹരി, ജില്ലാ ഭാഗ്യക്കുറി ഓഫീസർ എസ്. അനിൽകുമാർ, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ കെ.എസ് ഷാഹിദ, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി.എ ഷാജു എന്നിവർ സംസാരിച്ചു.