തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് ശ്രീരഞ്ജിനി നൃത്ത സംഗീത വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രീയ സംഗീതാർച്ചന നടത്തി. ക്ഷേത്രാങ്കണത്തിൽ സനാതന ധർമ്മ പാഠശാലയുടെ രാമായണ പ്രഭാഷണ വേദിയിൽ നടന്ന സംഗീതാർച്ചന പായ്ക്കാട്ട് മനയ്ക്കൽ രാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ദേവസ്വം മാനേജർ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
ശ്രീരഞ്ജിനി നൃത്ത സംഗീത വിദ്യാലയം ഡയറക്ടർ കെ. ദിനേശ് രാജാ, എൻ. എസ് രാജീവ്, സനാതന ധർമ്മ പാഠശാല ഭാരവാഹികളായ പി. മണികണ്ഠൻ, കെ. രാംകുമാർ എന്നിവർ സംസാരിച്ചു. സംഗീതാദ്ധ്യാപകൻ ദിവിൽദാസ്, നിഖിപ്രദീപ് എന്നിവരുടെ ശിക്ഷണത്തിൽ 30 ഓളം പേർ സംഗീതാർച്ചനയിൽ പങ്കെടുത്തു. സുമേഷ് ചെറുതുരുത്തി (മൃദംഗം), സുധാ മാരാർ (വയലിൻ) എന്നിവർ പക്കമേളമൊരുക്കി..