കയ്പ്പമംഗലം: ലോക സൗഹൃദ ദിനത്തിൽ തകർന്നു കിടന്ന റോഡ് സഞ്ചാരയോഗ്യമാക്കി ഒരു കൂട്ടം യുവാക്കൾ മാതൃകയായി. പെരിഞ്ഞനം പഞ്ചായത്തിലെ ഭാഗികമായി തകർന്ന കൊറ്റംകുളം ചക്കരപ്പാടം റോഡാണ് പരിസരത്തെ യുവാക്കൾ നാട്ടുകാരുടെ സഹകരണത്തോടെ അറ്റകുറ്റപ്പണികൾ ചെയ്തത്. അഖിൽ മച്ചിങ്ങൽ, ജിബിൻ മച്ചിങ്ങൽ, കാശിനാഥ്, ശ്രീശങ്കർ, അഖിൽ കൊട്ടേക്കാട്ട്, അക്ഷയ് മാരാത്ത്, ജിഷ്ണു ജ്യോതി, നിശാഖ്, വിവേക്, ഋഷികേശ് എന്നിവരാണ് നേതൃത്വം നൽകിയത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് പെരിഞ്ഞനം പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡു പണി ആരംഭിക്കുന്നതിനിടയിലാണ് മഴമൂലം റോഡു പണി നീണ്ടത്...