thirumangalam
തിരുമംഗലം ക്ഷേത്രത്തിൽ രാമായണം പ്രശ്നോത്തരി സംഘടിപ്പിച്ചു

വാടാനപ്പിള്ളി : ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ രാമായണ മാസാചരണത്തോട് അനുബന്ധിച്ച് രാമായണം പ്രശ്നോത്തരി സംഘടിപ്പിച്ചു. ഗാനരചയിതാവ് കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി സജീവൻ എമ്പ്രാന്തിരി അദ്ധ്യക്ഷത വഹിച്ചു. ശിവൻ കരാഞ്ചിറ, മാദ്ധ്യമപ്രവർത്തകനായ പ്രശാന്ത് നാരായണൻ എന്നിവർ നേതൃത്വം നൽകി. ജീവകാരുണ്യ പ്രവർത്തകൻ ഷമീർ എളയിടത്തിനെ ക്ഷേത്രം മേൽശാന്തി പൊന്നാട അണിയിച്ചു. ജയൻ ബോസ്, വെങ്കിട്ടരമണൻ, വിജീഷ് എത്തായി എന്നിവർ സംസാരിച്ചു. അഞ്ച് വയസ് മുതൽ 11 വയസ് വരെയുള്ളവർക്കായുള്ള മത്സരത്തിൽ യഥാക്രമം തേജസ് ജയപ്രകാശ്, രാജലക്ഷ്മി, റോഷ്‌നി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. 11 മുതൽ 16 വയസ് വരെയുള്ളവരുടെ മത്സരത്തിൽ അനിരുദ്ധ്, അന്വയ് മാധവ്, ആദർശ് എന്നിവർ ഒന്നും , രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി പുരസ്കാരം സമ്മാനിച്ചു...