മണ്ണുത്തി: പൊതുസ്ഥലത്ത് തള്ളിയ സെപ്ടിക് മാലിന്യം എ.ഐ.വൈ.എഫ് പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് തിരികെ എടുപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ മണ്ണുത്തി സെന്ററിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മാലിന്യം തള്ളിയത്. തുടർന്ന് സമീപത്തെ ഓഫീസിലുണ്ടായിരുന്ന എ.ഐ.വൈ.എഫ് പ്രവത്തകർ മാലിന്യം തള്ളിയവരെ തടഞ്ഞ് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി മാലിന്യം തിരികെ എടുപ്പിച്ചു. സമീപത്തുള്ള കോൺഗ്രസ് ഓഫീസിലെ സെപ്ടിക് മാലിന്യമാണ് ഇവിടെ കുഴി കുത്തി മൂടാൻ ശ്രമിച്ചത്.