മാള: അതിർത്തി കടന്നുള്ള സൗഹൃദക്കൂട്ടായ്മയിൽ വഴിയോരം ശുചിയാക്കി. ചാലക്കുടി താലൂക്കിലെ കുരുവിലശേരിയിലെയും കൊടുങ്ങല്ലൂർ താലൂക്കിലെ പൂപ്പത്തിയിലെയും സംയുക്ത സംഘമാണ് ഇരു കരകളിലും വഴിയോരം ശുചിയാക്കിയത്. രണ്ട് സ്ഥലത്തെയും ഏതാനും പേർ ചേർന്നാണ് ഫ്രണ്ട്സ് പുരുഷ സ്വയം സഹായ സംഘം കൂട്ടായ്മ രൂപീകരിച്ചത്. ശുചീകരണ - വൃക്ഷതൈ നടീൽ ചടങ്ങിൽ പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദും കുരുവിലശേരി വാർഡ് മെമ്പർ ബിന്ദു ബാബുവും പങ്കെടുത്തു.