കൊടകര: കാലവർഷത്തിന്റെ ശക്തികുറഞ്ഞതോടെ വറ്റിയ മറ്റത്തൂർ ബ്രാഞ്ച് കനാലിൽ നിറയെ മാലിന്യം. കനാലിൽ ചിലയിടത്ത് മലിനജലം കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധികൾക്കും കൊതുകുകൾ പെരുകുന്നതിനും ഇടയാക്കുന്നുണ്ട്. ജലസേചന വെള്ളം തുറന്ന് വിടാൻ വൈകുന്നതാണ് ഈ ദുരവസ്ഥയ്ക്ക് ഇടയാക്കിയത്. 15 ദിവസം കൂടുമ്പോൾ നാല് ദിവസം വെള്ളം തുറന്ന് വിടണമെന്ന നിർദ്ദേശം ഉദ്യോഗസ്ഥർ പാലിക്കുന്നില്ല.
വെള്ളിക്കുളങ്ങര മുതൽ മറ്റത്തൂർ പടിഞ്ഞാട്ടു മുറി വരെ നീണ്ടു കിടക്കുന്ന മറ്റത്തൂർ ഇറിഗേഷൻ ബ്രാഞ്ച് കനാൽ വറ്റി പുല്ലും കാടും നിറഞ്ഞിട്ടുണ്ട്. മോനൊടി, കടമ്പോട്, മാങ്കുറ്റിപ്പാടം, ഒൻപതുങ്ങൽ, ചുങ്കാൽ, വാസുപുരം, മറ്റത്തൂർ, കോടശ്ശേരി പ്രദേശത്തുള്ളവർക്ക് കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും മറ്റും ദൂരെ വെള്ളിക്കുളം വലിയതോടിലെത്തേണ്ട സ്ഥിതിയാണ്.