s-n-d-p
കുണ്ടുകുഴിപ്പാടം, തെക്കേക്കര എസ് .എൻ .ഡി.പി ശാഖയുടെ വാർഷീക പൊതുയോഗവും ആദരണീയവും, പഠനോപകരണ വിതരണവും, കുടുംബ സംഗമവും എസ് .എൻ .ഡി .പി യോഗം യുണിയൻ സെക്രട്ടറി കെ .എ .ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റിച്ചിറ: കുണ്ടുകുഴിപ്പാടം, തെക്കേക്കര എസ്.എൻ.ഡി.പി ശാഖയുടെ വാർഷിക പൊതുയോഗവും ആദരണീയവും, പഠനോപകരണ വിതരണവും കുടുംബ സംഗമവും എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ. രണദേവ് അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ഷീല രാജൻ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സി.ജി. ജനാർദ്ദനൻ സ്മാരക അവാർഡ് ലഭിച്ച യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണനെ പൊതുയോഗത്തിൽ ആദരിച്ചു. യൂണിയൻ കൗൺസിലർ ടി.കെ. മനോഹരൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി. മനോജ്, അനിൽ തോട്ടവീഥി, സ്‌കൂൾ ക്ഷേത്ര സമിതി വൈസ് പ്രസിഡന്റ് കെ.എസ്. ശ്രീകുമാർ, ശാഖാ വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ, കുണ്ടുകുഴിപ്പാടം വടക്കേക്കര ശാഖാ പ്രസിഡന്റ് സുഭാഷിണി സുധാകരൻ, കുണ്ടുകുഴിപ്പാടം വെസ്റ്റ് ശാഖാ പ്രസിഡന്റ് പി.ജി. സന്തോഷ് കുമാർ, കുറ്റിച്ചിറ ശാഖാ പ്രസിഡന്റ് സോമരാജൻ കൊളക്കാട്ടിൽ, സെക്രട്ടറി കെ.വി. അജയൻ, കുണ്ടുകുഴിപ്പാടം വടക്കേക്കര ശാഖാ സെക്രട്ടറി ടി.കെ. അനിൽ, സമിതി അംഗം ഓമന രവി, സന്ധ്യ ബിനോജ് എന്നിവർ പ്രസംഗിച്ചു.