പൂലാനി: പൂലാനി എസ്.എൻ. നഗർ അക്ഷരമുറ്റം വായനശാലയുടെ ആറാം പരിപാടിയായി നിറക്കാഴ്ച 2019 കുട്ടികളുടെ ചിത്രരചനാ ക്യാമ്പ് നടത്തി. ചിത്രകാരൻ സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാവാസന വളർത്തുന്ന ഈ ക്യാമ്പിലേക്ക് മൂന്നാം ക്ലാസിന് മുകളിലുള്ള കുട്ടികൾ വായനശാലയുമായി ബന്ധപ്പെടുവാൻ ഭാരവാഹികൾ അറിയിച്ചു.