തൃപ്രയാർ : ഡി.ജി.പി ലോക്നാഥ് ബെഹ്റ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പത്നിക്കും എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാക്കറെക്കും ഒപ്പം ക്ഷേത്രത്തിലെത്തിയത്. ദേവസ്വം മാനേജർ കെ. ജയകുമാർ, വികസന കമ്മിറ്റി ചെയർമാൻ പി.ജി നായർ എന്നിവരുടെ നേത്യത്വത്തിൽ ജീവനക്കാർ ഡി.ജി.പിയെ സ്വീകരിച്ചു. ക്ഷേത്രത്തിൽ വിവിധ വഴിപാടുകൾ നടത്തി. തൃശൂരിൽ നടന്ന പാസിംഗ് ഔട്ട് പരേഡിന് ശേഷമാണ് ഡി.ജി.പി തൃപ്രയാർ ക്ഷേത്രത്തിലെത്തിയത്...