വടക്കാഞ്ചേരി: രാജ്യത്ത് ഇടത് മതേതര പുരോഗമന കക്ഷികളുടെ മുന്നേറ്റത്തിന് തടസ്സമായത് കോൺഗ്രസ്സിന്റെ നിഷേധാത്മക നിലപാടാണെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ. വടക്കാഞ്ചേരി ജയശ്രീ ഹാളിൽ നടക്കുന്ന സി.പി.ഐ മേഖലാ നേതൃത്വ ദ്വിദിന ക്യാമ്പ് ഉൽഘാടനം ചെയ്യുകയായിരുന്നു സി.എൻ. ജയദേവൻ.

ജില്ലാ എക്‌സി. അംഗം എം.ആർ. സോമനാരായണൻ ലീഡറും, ചേലക്കര മണ്ഡലം സെക്രട്ടറി അരുൺ കാളിയത്ത് ഡെപ്യൂട്ടി ലീഡറുമായാണ് ക്യാമ്പ് നടക്കുന്നത്. വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി കെ.കെ. ചന്ദ്രൻ പതാകയുയർത്തി. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അസി. സെക്രട്ടറി ടി.ആർ. രമേഷ് കുമാർ, ജില്ലാ എക്‌സി.അംഗങ്ങളായ വി.എസ്. പ്രിൻസ്, ടി.കെ. സുധീഷ്, ഇ.കെ. അജിത്ത് തുടങ്ങിയവർ ക്ലാസെടുക്കും. കുന്നംകുളം മണ്ഡലം സെക്രട്ടറി കെ.ടി. ഷാജൻ സ്വാഗതം പറഞ്ഞു. ഇന്ന് വൈകീട്ട് സമാപിക്കുന്ന ക്യാമ്പിന് ജില്ലാ കൗൺസിൽ അംഗം പി.കെ. പ്രസാദ് നന്ദി പറയും.