ചേലക്കര: പങ്ങാരപ്പിള്ളി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഔഷധക്കഞ്ഞി വിതരണവും നടന്നു. ക്ഷേത്രം മേൽശാന്തി പുതുമന ത്രിവിക്രമൻ നമ്പൂതിരി, കാട്ടിലക്കോട് മന കൃഷ്ണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ഭഗവത് സേവയും, ചുറ്റുവിളക്കും ഉണ്ടായിരുന്നു. സുരേഷ് കലാലയം, കെ.ജി. സതീഷ് കുമാർ, രാമപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.