കൊടുങ്ങല്ലൂർ: മഹാസമാധി ദിനത്തിൽ വള്ളംകളി നടത്താനുള്ള നീക്കത്തിൽ നിന്നും സർക്കാരും ടൂറിസം വകുപ്പും പിന്തിരിയണമെന്ന് എസ്.എൻ.ഡി.പി യോഗം പൊയ്യ ശാഖയിലെ ഗുരുദേവ ജയന്തി ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ബോട്ട് ക്ലബ്ബ് പിന്മാറിയിട്ടും വേണ്ടപ്പെട്ടവർ തുടരുന്ന പിടിവാശി വരും നാളുകളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. 165ാം മത് ജയന്തി ആഘോഷ കമ്മിറ്റി രൂപീകരണ യോഗം, ഡയറക്ടർ ബോർഡംഗം ഡിൽഷൻ കൊട്ടേക്കാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എൻ പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. സമൽ രാജ്, മുൻസെക്രട്ടറി മുരുകൻ കെ പൊന്നത്ത്, വി.എൻ. ഷാജി, ജിത രാജീവ്, ദീപ്തി പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു. നൂറ്റി അറുപത്തിയഞ്ചംഗ ആഘോഷ കമ്മിറ്റിക്ക് രൂപം നൽകി. ആഘോഷ കമ്മിറ്റി ചെയർമാനായി വിമല ലക്ഷ്മണനെയും വൈസ് ചെയർമാനായി പി.കെ. സുഭാഷിനെയും കൺവീനറായി സമൽ രാജിനെയും തിരഞ്ഞെടുത്തു. .
സമാധി നാളിൽ, കോട്ടപ്പുറത്ത് വള്ളംകളി നടത്താനുള്ള നീക്കത്തിൽ, നായ്ക്കുളത്തെ ശ്രീ നാരായണ സാംസ്‌കാരിക സമിതി ഭരണസമിതി യോഗം പ്രതിഷേധിച്ചു. കോട്ടപ്പുറം ബോട്ട് ക്ലബ്ബിന്റെ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. പ്രസിഡന്റ് സി.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ഇ ദാസൻ, ഹരിദാസൻ, വാസുദേവൻ, സതി ഹരിഹരൻ, സി.ആർ. പമ്പ, സുമരവി തുടങ്ങിയവർ സംസാരിച്ചു.