ചാലക്കുടി: കൊരട്ടി സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വൻ വിജയം. 2400 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് എൽ.ഡി.എഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചത്. ഉമേഷ് ഇല്ലിക്കൽ, കെ.എ. ജോജി, പി.എ. രാമകൃഷ്ണൻ, ടി.കെ. സദാനന്ദൻ, സലോമ സാണ്ടർ, എം.കെ. സുഭാഷ്, എം.കെ. സുരേഷ്, സി.ആർ. സോമശേഖരൻ, കെ.പി. തോമാസ്, നളിനി ഗോപിനാഥൻ, ബിന്ദു ബാബു, വി.എം. രമ്യ, പി.സി. ബിജു എന്നിവർ ആണ് വിജയിച്ചത്. വിജയികൾക്ക് അനുമോദനം അറിയിച്ച് നടന്ന പൊതുയോഗം ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.ജെ. ബെന്നി അദ്ധ്യക്ഷത വഹിച്ചു. കെ.പി. തോമസ്, അഡ്വ.കെ.ആർ. സുമേഷ്, ടി.വി. രാമകൃഷ്ണൻ, ഷിബു വർഗ്ഗീസ് എന്നിവർ സംസാരിച്ചു.