പാവറട്ടി: പാവറട്ടി സർവീസ് സഹകരണ ബാങ്ക് ഭരണം യു.ഡി.എഫ്. നിലനിറുത്തി. വാശിയേറിയ തിരഞ്ഞെടുപ്പിൽ പത്ത് യു.ഡി.എഫ് അംഗങ്ങളും ഒരു സ്വതന്ത്രനും വിജയിച്ചു. കമാലുദ്ദീൻ തോപ്പിൽ, എ.ടി. ആന്റോ മാസ്റ്റർ, എ.സി. വർഗീസ്, പി.കെ. മുഹമ്മദ്, പി.വി. കുട്ടപ്പൻ, സി.ടി. മനാഫ്, സി.കെ. തോബിയാസ്, മീര ജോസ്, ഹനീഷ താജുദ്ദീൻ, സുനിത ബാബു എന്നീ യു.ഡി.എഫ് അംഗങ്ങളും സ്വതന്ത്രനായ എ.എൽ. കുരിയാക്കു എന്നിവർ വിജയിച്ചു.