മലാക്ക ശ്രീദുർഗ്ഗാ ക്ലബ് സംഘടിപ്പിച്ച സംസ്ഥാനതല വടംവലി മത്സരത്തിൽ ജേതാക്കളായ മലപ്പുറം വെങ്ങാട് കവിതാ ക്ലബ് ടീം ട്രോഫിയുമായി
വടക്കാഞ്ചേരി: മലാക്ക ശ്രീദുർഗ്ഗാ ക്ലബ് സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തിൽ മലപ്പുറം വെങ്ങാട് ജേതാക്കളായി. മലപ്പുറം ഗ്രാൻഡ് സ്റ്റാറിനാണ് രണ്ടാം സ്ഥാനം. 51 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ധനന്ത്വരം ആയൂർവേദ മെഡിക്കൽ സെന്റർ എം.ഡി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ രാജീവൻ തടത്തിൽ, പി.ജെ. രാജു, ജിജി, ഇ.എൻ. ശശി എന്നിവർ പ്രസംഗിച്ചു. പ്രദിൻ അദ്ധ്യക്ഷത വഹിച്ചു.