തൃശൂർ: പൂമല ജലസംഭരണിയിലെ ജലനിരപ്പ് 28 അടി ആയതിനാൽ രണ്ട് ഷട്ടറുകൾ തുറന്നു. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് തുറന്നത്. ഡാമിലേക്ക് നീരൊഴുക്ക് ശക്തിപ്പെടുന്ന സാഹചര്യത്തിലാണിത്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 29 അടിയാണ്. ജലവിതാനം 28 അടിയായി നിലനിറുത്തി ഷട്ടറുകൾ ക്രമീകരിക്കും. ഈ സാഹചര്യത്തിൽ മലവായ് തോടിന്റെ ഇരുവശത്തും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മൈനർ ഇറിഗേഷൻ അസി. എക്‌സിക്യുട്ടിവ് എൻജിനിയർ അറിയിച്ചു.