strong-wind-and-tree-fell
മണത്തല പള്ളിക്കടുത്ത് കാറ്റിൽ പൂമരത്തിന്റെ കൊമ്പ് ചായക്കടയുടെ മുകളിൽ വീണ നിലയിൽ

ചാവക്കാട്: മണത്തല പള്ളിക്കടുത്ത് ശക്തമായ കാറ്റിൽ പൂമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ് ചായക്കട തകർന്നു. കടയുടമക്ക് പരിക്കേറ്റു. മണത്തല കറുപ്പം വീട്ടിൽ ഷാഹുനാണ് (46) പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. മണത്തല പള്ളി വളപ്പിലെ പൂമരത്തിന്റെ കൊമ്പാണ് ടാർ പോളിൻ കൊണ്ടു കെട്ടിയുണ്ടാക്കിയ ചായക്കടയുടെ മുകളിലേക്ക് വീണത്. ചായക്കടയിൽ നാട്ടുകാർ ചായ കുടിച്ചു കൊണ്ടിരിക്കെയാണ് അപകടം. ഷാഹു പണി ചെയ്തുകൊണ്ടിരുന്ന ഭാഗത്താണ് കൊമ്പ് ഒടിഞ്ഞു വീണത്. നാട്ടുകാരുടെ സഹായത്തോടെ ഒടിഞ്ഞു വീണ കൊമ്പ് മുറിച്ചു മാറ്റി.