ചാലക്കുടി : ചാലക്കുടി മുനിസിപ്പൽ മാർക്കറ്റിലെ മത്സ്യ മാംസ കച്ചവടക്കാർക്ക് മുനിസിപ്പാലിറ്റി പൊതു ടാപ്പ് അനുവദിക്കുകയും മാർക്കറ്റിലെ വെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ആവശ്യപ്പെട്ടു. അനധികൃത അറവുശാലകളെ പ്രോത്സാഹിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുകയും മാർക്കറ്റിൽ കുന്നുകൂടിയിട്ടുള്ള തെർമോക്കോൾ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യണമെന്ന് നാഗേഷ് ആവശ്യപ്പെട്ടു . ബി.ജെ.പി വ്യാപാരികൾക്ക് ഒപ്പമാണെന്നും പരിഹാരം എത്രയും വേഗം ഉണ്ടാക്കിയില്ലെങ്കിൽ അവർക്കൊപ്പം നിന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഗേഷിനൊപ്പം ജില്ലാ ജനറൽ സെക്രട്ടറി കെ.പി ജോർജ് , ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. സെബാസ്റ്റ്യൻ, ബൈജു ശ്രീപുരം, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുനിൽ കാരാപ്പാടം എന്നിവരും മാർക്കറ്റ് സന്ദർശിച്ചു. തുടർന്ന് ചുഴലിക്കാറ്റ് ഉണ്ടായ വെട്ടുകടവ് കൂടപ്പുഴ ഭാഗത്തെ വീടുകളും നാഗേഷ് സന്ദർശിച്ചു.