തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ സഹകരണ ബാങ്കിലെ സ്ഥിരം ജീവനക്കാരും ദിവസന വേതനക്കാരും ജില്ലാ ബാങ്ക് ഹെഡ് ഓഫീസിനുമുന്നിൽ ധർണ്ണ നടത്തി. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷ(ബെഫി)ന്റ നേതൃത്വത്തിൽ നടന്ന ധർണ്ണ സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. കളക്‌ഷൻ ഏജന്റുമാരെ സ്ഥിരപ്പെടുത്തുക, സെക്യൂരിറ്റി ജീവനക്കാർക്ക് മാന്യമായ വേതനം നൽകുക, കൊടുങ്ങല്ലുർ സ്വർണ്ണപ്പണയതട്ടിപ്പിൽ അന്വേഷണം ത്വരിതപ്പെടുത്തുക, റിട്ടയർ ചെയ്ത ജീവനക്കാരിയുടെ അകാരണമായി തടഞ്ഞുെവച്ച ആനുകൂല്യം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ജില്ലാ ബാങ്കിലെ ഡെപ്പോസിറ്റ് കളക്‌ഷൻ ഏജന്റ്‌സ് യൂണിയൻ, സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ, കാഷ്വൽ ആൻഡ് കോൺട്രാക്ട് വേജസ് എംപ്ലോയീസ് യൂണിയൻ എന്നീ സംഘടനകളും ധർണ്ണയിൽ പങ്കെടുത്തു. ഡി.ബി.ഇ.എഫ് ജില്ലാ പ്രസിഡന്റ് യു.പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. അശോകൻ, ടി.ഡി. സുനിൽ. അനിൽകുമാർ ടി.ടി, പ്രദീഷ്, അഖിൽ, ബേബി സംസാരിച്ചു.