കൊടുങ്ങല്ലൂർ: കാർഷിക സമൃദ്ധിയുടെ നിറ ഉത്സവമായി ക്ഷേത്രങ്ങളിൽ ഇല്ലം നിറ ആഘോഷം നടന്നു. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറയിൽ സംബന്ധിക്കാൻ നൂറ് കണക്കിന് ഭക്തരെത്തി. ഇല്ലം നിറയ്ക്കായി സമർപ്പിക്കപ്പെട്ട കതിരുകൾ ഭക്തജനങ്ങൾക്കും വിതരണം ചെയ്തു. നാരായണൻ ഉണ്ണി അടികൾ മുഖ്യകാർമ്മികത്വം വഹിച്ചു. ദേവസ്വം ബോഡ് മെമ്പർ പ്രൊഫ: മധു, തിരുവഞ്ചിക്കുളം ദേവസ്വം അസി. കമ്മിഷണർ മനോജ് , ദേവസ്വം മാനേജർ യഹുലദാസ് എന്നിവർ സംബന്ധിച്ചു. ആനാപ്പുഴ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷം ഭരതൻ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. പ്രസിഡന്റ് കെ.വി ബാലചന്ദ്രൻ, സെക്രട്ടറി പി.കെ വത്സൻ, കമ്മിറ്റി അംഗങ്ങളായ പി.വി വിനോദ് കുമാർ, കെ.ആർ സലിൻ കുമാർ, സി.എസ് സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.