കൊടുങ്ങല്ലൂർ: ലോകമലേശ്വരം ശ്രീ ഗുരുദേവ സമാജത്തിന്റെ 41-ാമത് വാർഷിക പൊതു യോഗം പ്രസിഡന്റ്‌ ഒ.കെ ഹർഷ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. പത്താം ക്ലാസ്സിനും അതിനു മുകളിലുമുള്ള 34 കുട്ടികൾക്ക് കാഷ് അവാർഡും മൊമെന്റോയും നൽകി. പി.കെ. സത്യശീലൻ, ധർമ്മരാജ്, പ്രഹ്ലാദൻ, വി.എസ്. സജീവൻ, ടി.ജി. ശശീന്ദ്രൻ, വി.പി. കല്യാൺ റാം, വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു...