തൃശൂർ: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, സെയിൽസ്മാൻമാർക്ക് വേതനം അനുവദിക്കുക, മണ്ണെണ്ണ ക്വാട്ട പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി റേഷൻ കടകൾ ഇന്ന് അടച്ചിടുമെന്ന് ആൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യൻ ചൂണ്ടൽ അറിയിച്ചു. ഇന്ന് റേഷൻ വ്യാപാരികൾ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും.