തൃശൂർ: തൊഴിലാളികളുടെ കൂട്ടായ്മ ഒരുക്കുന്ന യെല്ലോ ടാക്‌സി തൃശൂർ നഗരത്തിലും നാളെ മുതൽ ഓടിത്തുടങ്ങും. 100 കാറുകൾ ഓൺലൈനിലും ഓഫ് ലൈനിലും 24 മണിക്കൂറും ലഭിക്കും. എയർപോർട്ടിലേക്ക് ഉൾപ്പെടെ പാക്കേജ് യാത്രകളും റെഡി. സർക്കാർ നിശ്ചയിച്ച നിരക്കേ ഈടാക്കൂ.

ടാക്‌സി ഡ്രൈവർമാർ രൂപീകരിച്ച യെല്ലോ കാബ്‌സ് ഡ്രൈവേഴ്‌സ് സൊസൈറ്റിയുടെ കീഴിലാണ് പ്രവർത്തനം. ടാക്‌സി ബോർഡ് വച്ച വാഹനങ്ങൾ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും കൈകാണിച്ചു യാത്രയ്ക്ക് വിളിക്കാം. സമയത്തിന്റെയോ വാഹന ലഭ്യതയുടെ കുറവ് കൊണ്ടോ യാത്രാനിരക്കിൽ വർദ്ധനവുണ്ടാകില്ല. നാളെ തേക്കിൻകാട് സ്റ്റുഡന്റ്സ് കോർണറിൽ യെല്ലോ ടാക്സി ആദ്യ യാത്രയുടെ ഫ്ളാഗ് ഒഫ് നടക്കും.

 സേവനങ്ങൾ ഇങ്ങനെ

1. 100 കാറുകൾ തയ്യാർ

2. 10 മുതൽ 15 ശതമാനം നിരക്കിളവ്

3. മുതിർന്ന പൗരന്മാർക്ക് പ്രത്യേക സേവനം

4. പുറംയാത്രകൾക്ക് വെബ്‌സൈറ്റിൽ ബുക്കിംഗ്

5. 20 ഹോട്ടലുകളുമായി ചേർന്ന് എയർപോർട്ട് സർവീസ്

6. എയർപോർട്ട് സർവീസ് 1300 രൂപ മുതൽ

7 മണിക്കൂർ വ്യവസ്ഥയിലും ബുക്ക് ചെയ്യാം (3 മണിക്കൂറിന് 800 രൂപ)

8. 50 ശതമാനം ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ

9. 50 ശതമാനം പരമ്പരാഗത ഡ്രൈവർമാർ

10. തിരിച്ചറിയാൻ കാറിന് മുകളിൽ മഞ്ഞ ലൈറ്റ് ബോർഡ്

11. പൊലീസ് ക്ലിയറൻസ് നേടിയ ഉടമകൾ തന്നെ ഡ്രൈവർമാർ

 മെട്രോ നഗരങ്ങളുടെ ശൈലി

മുംബെ, ഡൽഹി, ചെന്നൈ, ബംഗളൂരു, കൊച്ചി എന്നിടങ്ങളിൽ വിജയിച്ച രീതിയാണ് യെല്ലോ ടാക്‌സി ബോർഡ് വച്ച വാഹനങ്ങൾ തൃശൂരിലും സ്വീകരിക്കുക. മഞ്ഞ ലൈറ്റ് ബോർഡ് വഴി യാത്രക്കാർക്ക് വാഹനം തിരിച്ചറിയാൻ സാധിക്കും.

- ഷാജോ ജോസ് (സൊസൈറ്റി കൺവീനർ)

ടോൾ ഫ്രീ നമ്പർ : 7561000002

വെബ്‌സൈറ്റ് : www.yellowcabs.taxi

ഇ മെയിൽ : cabkochi@gmail.com