തൃശൂർ: മഴ കനത്തതോടെ ഡാമുകളിൽ ജലനിരപ്പ് നേരിയ തോതിൽ ഉയരാൻ തുടങ്ങി. പീച്ചിയിൽ ഇന്നലത്തെ ജലവിതാനം. 71.57 മീറ്ററാണ്. തിങ്കളാഴ്ച 71.39 മീറ്ററായിരുന്നു. ഉച്ചയോടെ18 സെന്റീമീറ്റർ ജലവിതാനമാണുയർന്നത്. ഇന്നലത്തെ സ്റ്റോറേജ് 26.580 ദശലക്ഷം ക്യുബിക് മീറ്ററാണ് സംഭരണശേഷിയുടെ 27.99 ശതമാനം മാത്രം. 24 മണിക്കൂറിൽ ഒഴുകിയെത്തിയത് 0.830 ദശലക്ഷം ഘന മീറ്റർ ആണ്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ ഡാം നിറഞ്ഞ് കിടക്കുകയായിരുന്നു. ജൂലായ് 27 മുതൽ തന്നെ ഷട്ടർ തുറന്ന് വെച്ചിരിക്കുകയായിരുന്നു.
ചിമ്മിനിയിൽ 59.12 മീറ്റർ ആണ് ഇന്നലത്തെ ജലവിതാനം. തിങ്കളാഴ്ച 58.74 മീറ്ററായിരുന്നു. 47.38 ദശലക്ഷം ഘനമീറ്ററാണ് സ്റ്റോറേജ്. സംഭരണശേഷിയുടെ 31.26 ശതമാനം. 1.42 ദശലക്ഷം ഘനമീറ്റർ വെള്ളം കഴിഞ്ഞ 24 മണിക്കൂറിൽ ഒഴുകിയെത്തി.
വാഴാനിയിൽ 51.78 മീറ്ററാണ് ജലവിതാനം. തിങ്കളാഴ്ച 51.68 ആയിരുന്നു. സ്റ്റോറേജ് 5.91 ദശലക്ഷം ഘനമീറ്ററാണ്. സംഭരണശേഷിയുടെ 32.61 ശതമാനം 0.09 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് 24 മണിക്കൂറിൽ ഒഴുകിയെത്തിയത്. സംഭരണി നിറഞ്ഞതിനാൽ പൂമല ഡാം തുറന്ന് വിട്ടിരുന്നു.