തൃശൂർ: ജീവിതത്തിൽ എ പ്ലസ് കിട്ടുന്ന കുട്ടികളെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് ചീഫ് വിപ്പ് അഡ്വ.കെ. രാജൻ എം.എൽ.എ പറഞ്ഞു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ജില്ലയിൽ സംഘടിപ്പിക്കുന്ന അക്ഷരയാത്ര തലോർ ദീപ്തി ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദീപ്തി സ്‌കൂൾ മാനേജർ ഫാ. സെബി പാലമറ്റത്ത് അദ്ധ്യക്ഷനായിരുന്നു. സാഹിത്യകാരൻ സി ആർ ദാസ് മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകനായ ഫാ. ജോർജ് നെരേപ്പറമ്പിലിനെ ആദരിച്ചു.