തൃശൂർ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ 194 കേസുകളിലായി 1,16,850 രൂപ പിഴ ഈടാക്കി. ഹെൽമെറ്റ് ധരിക്കാത്തതിന് - 67 , സീറ്റ് ബെൽറ്റ് ഇടാത്തതിന് - 65 , ലൈസൻസില്ലാത്തതിന് -അഞ്ച്, ഇൻഷ്വറൻസ് ഇല്ലാത്തതിന് -11, അമിതഭാരം - നാല്, സൺഫിലിം -11, വാഹനങ്ങളിൽ മാറ്റം വരുത്തിയതിന് - 12, അനധികൃത പാർക്കിംഗ്- മൂന്ന്, ടാക്‌സ് അടയ്ക്കാത്തതിന്-എട്ട്, യൂണിഫോം ധരിക്കാത്തതിന്- നാല്, വ്യാജ ടാക്‌സി-ഒന്ന് എന്നിങ്ങനെയാണ് കേസുകളെടുത്തത്. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ഷാജി മാധവന്റെ നേതൃത്വത്തിൽ അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞാണ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്. മഴയെ വകവയ്ക്കാതെയാണ് വിവിധ ജോ. ആർ.ടി. ഓഫീസുകളിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇന്നലെയാണ് പരിശോധന തുടങ്ങിയത്. വരുംദിവസങ്ങളിലും തുടരും.