ചാവക്കാട്: പുന്ന നൗഷാദ് വധവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത എടക്കഴിയൂർ നാലാംകല്ല് സ്വദേശി മുബീനെ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി എസ്.ഡി.പി.ഐ ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം അക്ബർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് മുബീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.