തൃശൂർ: പൊരിങ്ങൽക്കുത്ത് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ, ജലനിരപ്പ് ക്രസ്റ്റ് ലെവൽ ആയ 419.41 മീറ്ററിൽ ഉയർന്നു കഴിഞ്ഞാൽ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജിനിയർ അറിയിച്ചു. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 424 മീറ്ററാണ്. ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ വൈകീട്ട് നാല് മണി വരെ ഡാമിലെ ജലനിരപ്പ് 419.95 മീറ്ററാണ്. അതിനാൽ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പുഴയിലിറങ്ങുന്നവരും ജാഗ്രത പാലിക്കണം. പുഴയിൽ ഇന്നത്തെ സാഹചര്യം അനുസരിച്ച് വെള്ളപ്പൊക്ക ഭീഷണിയില്ലെന്നും അറിയിച്ചു.