തൃശൂർ: ട്രാൻസ്‌ജെൻഡർ നർത്തകി മാലിക പണിക്കർ അവതരിപ്പിക്കുന്ന മോഹിനിയാട്ടം നൃത്താവതരണം ശനിയാഴ്ച റീജണൽ തിയറ്ററിൽ ആറിന് അരങ്ങേറും. ആദ്യമായാണ് ഒരു ട്രാൻസ്‌ജെൻഡർ വേദിയിൽ മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. നർത്തകിയും സിനിമാതാരവും മുൻ പാർലമെന്റംഗവുമായ ഡോ. വൈജയന്തിമാല ബാലി മുഖ്യാതിഥികും. മന്ത്രി വി.എസ് സുനിൽകുമാർ, ലക്ഷ്മി മേനോൻ, രഞ്ചു രഞ്ജിമാർ, സിനിമാതാരങ്ങളായ വിനീത് രാധാകൃഷ്ണൻ, രചന നാരായണൻകുട്ടി, അപർണ ബാലമുരളി എന്നിവർ പങ്കെടുക്കും. കലാക്ഷേത്രയിലെ പൂർവ വിദ്യാർത്ഥിയായിരുന്ന മാലിക സിംഗപ്പൂരിൽ നൃത്തവിദ്യാലയം നടത്തിവരികയാണ്. 'മോഹാർപ്പണം' എന്ന് പേരിട്ട പരിപാടിയിൽ ശിഷ്യ താന്യ രാജയും നൃത്തം അവതരിപ്പിക്കും. കലാമണ്ഡലം കവിത കൃഷ്ണകുമാറാണ് കോറിയോഗ്രാഫി. വാർത്താസമ്മേളനത്തിൽ മാലിക പണിക്കർ, കലാമണ്ഡലം കവിത കൃഷ്ണകുമാർ, നിതിൻ എസ്, രാജശേഖരൻ എന്നിവർ പങ്കെടുത്തു.