തൃശൂർ : ചലച്ചിത്രകാരൻ അടൂർഗോപാലകൃഷ്ണനെതിരായ നീക്കങ്ങളിൽ പ്രതിഷേധിക്കുന്നതിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും കേരള ലളിതകലാ അക്കാഡമി സംഘടിപ്പിച്ച 'പ്രതിരോധത്തിന്റെ കല' തത്സമയ ചിത്രരചന ചിത്രകാരൻ പുണിഞ്ചിത്തായ, കെ.എൻ ദാമോദരന് കാൻവാസ് നൽകി ഉദ്ഘാടനം ചെയ്തു. അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, സംഗീത നാടക അക്കാഡമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, വൈസ് ചെയർമാൻ സേവ്യർ പുൽപാട്ട്, സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു, ലളിത കലാ അക്കാഡമി മെമ്പർ പി.വി ബാലൻ എന്നിവർ പ്രസംഗിച്ചു. 50 ലേറെ ചിത്രകാരന്മാർ 'പ്രതിരോധത്തിന്റെ കല' ചിത്രരചന നടത്തി.