ചേർപ്പ് : ചലച്ചിത്ര നടൻ മോഹൻ ലാലിന്റെ പത്‌നി സുചിത്ര മോഹൻലാലും, കുടുംബ സുഹൃത്ത് വിനോദും, കുടുംബാഗങ്ങളും ഊരകം അമ്മതിരുവടി ക്ഷേത്രത്തിൽ ദർശനം നടത്തി. ദേവിയുടെ ഇഷ്ടനിവേദ്യമായ അപ്പം വഴിപാടും മറ്റു പ്രധാന വഴിപാടുകളും നടത്തി. ക്ഷേത്രത്തിലെ ഐശ്വര്യദായകമായ ഇല്ലംനിറ പ്രസാദം നെൽക്കതിർ ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ് അയിച്ചിയിൽ രാധാകൃഷ്ണൻ സുചിത്ര മോഹൻലാലിന് നൽകി. മോഹൻലാൽ ഇതിനു മുൻപ് ഊരകം അമ്മതിരുവടി ക്ഷേത്ര ദർശനം നടത്തിയിരുന്നു.