anayoot
ചെന്ത്രാപ്പിന്നി ശ്രീകണ്ണനാംകുളം മഹാദേവ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്

കയ്പ്പമംഗലം: ചെന്ത്രാപ്പിന്നി ശ്രീകണ്ണനാംകുളം മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹവനവും ആനയൂട്ടും നടത്തി. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി നാരായണപ്രസാദ് സഹകാർമ്മികനായി. ആനയൂട്ടിന് മൂന്ന് ആനകൾ അണിനിരന്നു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ രാധാകൃഷ്ണൻ തേവർ കാട്ടിൽ, രാമചന്ദ്രൻ വിളക്കത്തല, പി.ഡി. അജയകുമാർ, ഉദയകുമാർ ചെറുപറമ്പത്ത് എന്നിവർ നേതൃത്വം നൽകി.