തൃശൂർ: വടക്കഞ്ചേരി ദേശീയപാതയിലെ അശാസ്ത്രീയവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ നിർമ്മാണത്തിനെതിരെയും കരാർ വ്യവസ്ഥകളുടെ ലംഘനത്തിനെതിരെയും ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത് ദേശീയ വിജിലൻസ് കമ്മിഷന് പരാതി നൽകി.
ദേശീയപാതാ അതോറിറ്റിയും കരാർ കമ്പനിയായ കെ.എം.സിയുടെ പ്രത്യേക ദൗത്യ കമ്പനിയായ തൃശൂർ എക്‌സ്പ്രസ് വേയും തമ്മിൽ ഒപ്പിട്ട നിർമ്മാണ കരാറിലെ മുഴുവൻ വ്യവസ്ഥകളും ലംഘിക്കപ്പെട്ടതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കരാർ പ്രകാരം 514.05 കോടി രൂപയാണ് നിർമ്മാണച്ചെലവായി കണക്കാക്കിയിരിക്കുന്നത്.
എന്നാൽ കമ്പനിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ 1019.01 കോടി രൂപയാണ് ചെലവാക്കിയെന്നാണ് കാണിച്ചിരിക്കുന്നത്. കണക്ക് സംബന്ധിച്ച് അന്വേഷണം ടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.