ചാവക്കാട്: ഒരുമനയൂർ സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കെയർഹോം പദ്ധതിയിൽ പണികഴിച്ച വീടിന്റെ താക്കോൽദാനം ബാങ്ക് പ്രസിഡന്റ് എ. സലീം നിർവഹിച്ചു. ചടങ്ങിൽ കടപ്പുറം പഞ്ചായത്തത്ത് പ്രസിഡന്റ് പി.കെ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. നാലു വീടുകളാണ് കെയർഹോം പദ്ധതിയിൽ ബാങ്ക് നിർമ്മിച്ചു നൽകുന്നത്. പണിപൂർത്തീകരിച്ച തൊട്ടാപ്പ് നാലുസെന്റ് കോളനിയിൽ പുഴങ്ങര കുന്ദംപുള്ളി സാബിറ സക്കീറിന്റെ വീടിന്റെ താക്കോൽ ദാനമാണ് നടന്നത്. ഒരോവീടിനും ഏഴു ലക്ഷത്തോളം രൂപ ചെലവു വരുന്നുണ്ട്. ബാക്കിവരുന്ന മൂന്നുവീടുകളും ഈ മാസം അവസാനത്തോടെ പണികൾ പൂർത്തീകരിച്ചു നൽകാനാണ് ബാങ്ക് ഭരണസമിതി തീരുമാനം. ബാങ്ക് വൈസ് പ്രസിഡന്റ് പി.എ. ബഷീർ മുഖ്യാതിഥിയായി. ഡയറക്ടർമാരായ ആച്ചി മോഹനൻ, എ.ടി. മുജീബ്, ഒ.വി. വേലായുധൻ, ഇ.പി. കുര്യാക്കോസ്, റാഫി വലിയകത്ത്, സി.എ. അബ്ദുൽ റസാക്ക്, നാദിയ ജാസിം, പി.കെ ശശികല, റംഷി ഹനീഫ, ഹെലൻ ജോസഫ് കടപ്പുറം പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.