വാടാനപ്പിള്ളി: തളിക്കുളം പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.കെ രജനി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.പി.കെ സുഭാഷിതൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. പി ഹനീഷ്കുമാർ, പബ്ലിക് ഹെൽത്ത് നേഴ്സ് പത്മാവതി തുടങ്ങിയവർ സംസാരിച്ചു.