ചാലക്കുടി: 1947ലെ രാമസിംഹന്റെ മുതൽ അഭിമന്യുവിന്റെ കൊലപാതകം വരെയുള്ള അതിക്രമം പരിശോധിക്കുമ്പോൾ കേരളം തീവ്രവാദികളുടെ ഒളിത്താവളമായി മാറുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ബാലൻ പണിക്കശേരിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനജാഗ്രതാ യാത്രയ്ക്ക് സൗത്ത് ജംഗ്ഷനിൽ സ്വീകരണം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി ഷോജി ഷോജി ശിവപുരം അദ്ധ്യക്ഷനായി. രാഷ്ട്രീയ സ്വയം സേവക് സംഘചാലക് ജി. പത്മനാഭ സ്വാമി, വർക്കിംഗ് പ്രസിഡന്റ് എ.എ. ഹരിദാസ്, ജിജിഷ്, ജിജി ജൈയ്ജു, വി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സമുദായ സംഘടനകൾ, ഹിന്ദു ഐക്യവേദി ഭാരവാഹികൾ എന്നിവർ ജാഥാ ക്യാപ്ടനെ ഹാരമണിയിച്ചു.