കയ്പ്പമംഗലം: പരിക്കേറ്റ യുവതിയുമായി ആശുപത്രിയിലേയ്ക്ക് പോകുകയായിരുന്ന ആംബുലൻസിൽ, ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കയ്പ്പമംഗലം പന്ത്രണ്ടിലുണ്ടായ അപകടത്തിൽ പരിക്കേറ്റ കൊറ്റംകുളം സ്വദേശി ഏറാട്ട് സുദർശന്റെ മകൾ വിഷ്ണുപ്രിയയെയും (22) കൊണ്ട് ആശുപത്രിയിലേയ്ക്ക് പോയിരുന്ന ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം മസ്ജിദിന്റെ ആംബുലൻസാണ് ദേശീയ പാത 66 കയ്പ്പമംഗലം അറവുശാലയിൽ അപകടത്തിൽപെട്ടത്. ലൈഫ് ഗാർഡ് പ്രവർത്തകർ പരിക്കേറ്റ വിഷ്ണുപ്രിയയെ ഇരിങ്ങാലക്കുട സഹകരണാശുപത്രിയിലും, ഓട്ടോ ഡ്രൈവർ തളിക്കുളം സ്വദേശി തറയിൽ സനൽകുമാറിനെ (42) കുറ്റിലക്കടവ് ആശുപത്രിയിലും പ്രവശിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റ് ഭാഗത്തു നിന്നും പെട്ടെന്ന് ദേശീയപാതയിലേയ്ക്ക് കയറിയ ഓട്ടോയാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.