തൃപ്രയാർ : കരാത്തെ ദൊ ഗോജുക്കാൻ അസോസിയേഷനും ടി.എസ്.ജി.എ കരാത്തെ അക്കാഡമിയും സംയുക്തമായി ഇന്റർ സി.ബി.എസ്.ഇ കരാത്തെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ ടി.എൻ പ്രതാപൻ എം. പി ഉദ്ഘാടനം ചെയ്യും. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ ഇരുപതോളം സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നായി 500ൽ അധികം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കും. 5 റിംഗുകളിലായാണ് മത്സരം നടക്കുകയെന്ന് ചീഫ് ഇൻസ്ട്രക്ടർ മധു വിശ്വനാഥ്, സെൻസി സൂരജ് കെ.എസ്, മഹജൂബ് കെ.എ ഗോജുക്കാൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.