കൊടുങ്ങല്ലൂർ: കാര ഫിഷറീസ് സ്കൂൾ പ്രദേശം കേന്ദ്രീകരിച്ച് കനിവ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. പ്രദേശത്തെ നിർദ്ധനരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. എടവിലങ്ങ് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം ഷാഫിയുടെ അദ്ധ്യക്ഷതയിൽ സുലൈമാൻ അസ്ഹരി ഉദ്ഘാടനം നിർവഹിച്ചു. ഭാരവാഹികളായി വി.കെ കുഞ്ഞുമൊയ്തീൻ ഹാജി (പ്രസി.), കൊച്ചുമൊയ്തീൻ, കാട്ടുപറമ്പിൽ, നിസാം ചേലവീട്ടിൽ (വൈസ് പ്രസിഡന്റുമാർ), ടി.എം ഷാഫി (സെക്രട്ടറി), പി.എ റിയാസ്, പി.എ ഷെഫീക്ക് (ജോ. സെക്രട്ടറിമാർ), വി.എം നൗഷാദ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയെ തിരഞ്ഞെടുത്തു.