തൃശൂർ: ജില്ലാ സീനിയർ വനിതാ - പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പ് തൃശൂർ സെന്റ് മേരീസ് കോളേജ് മൈതാനത്ത് നാളെ രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോഫി മാത്യു അദ്ധ്യക്ഷത വഹിക്കും. മറ്റന്നാൾ ചാമ്പ്യൻഷിപ്പ് സമാപിക്കും. കൊല്ലത്ത് 22ന് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. തൃശൂർ ഹോക്കി ജില്ലാ രക്ഷാധികാരി ബിന്നി ഇമ്മട്ടി, സെക്രട്ടറി ഒ.കെ. പ്രകാശൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം അഖിൽ അനിരുദ്ധൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.