veedinu-muklil-maram
വട്ടേക്കാട് മൂക്കനാംപറമ്പിൽ ജോര്‍ജിന്റെ വീടിനു മുകളിലൂടെ വീണ ആല്‍മരം

കൊടകര: വട്ടേക്കാട് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയുണ്ടായ ശക്തമായ കാറ്റിൽ ആൽമരം മറിഞ്ഞ് വീടിന് മുകളിൽ ആൽമരം വീണു. മൂക്കനാംപറമ്പിൽ ജോർജിന്റെ (78) വീടാണ് തകർന്നത്. ജോർജിന്റെ തലയ്ക്കും മുഖത്തും കൈയ്ക്കും പരിക്കേറ്റു. ഭാര്യ റോസിലി, ചെറുമകൾ അലീന എന്നിവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തിൽപ്പെട്ടവരെ പൊലീസ് എത്തിയാണ് വീട്ടിലുള്ളവരെ പുറത്തെത്തിച്ചത്.

വില്ലേജ് പുറംമ്പോക്ക് സ്ഥലത്ത് 40 വർഷത്തിലധികം പഴക്കമുള്ള ആൽമരം തങ്ങളുടെ ജീവന് ഭീഷണിയാണെന്ന് കാണിച്ച് ബന്ധപ്പെട്ട അധികൃതർക്ക് രണ്ട് തവണ പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അധികൃതരുടെ അനാസ്ഥയാണ് ഈ അപകടത്തിന് ഇടയാക്കിയതെന്നും മകൻ ലിജോ ജോർജ് പറഞ്ഞു. മരം വീണ് വൈദ്യുതി കമ്പികൾ പൊട്ടി പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചു.